പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നു

പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്. പാലേരി വടക്കുംമ്പാട് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളിലാണ് രോഗം വ്യാപിക്കുന്നത് . സ്‌കൂളിലെ കിണറ്റിലും, കുടിവെള്ളത്തിലും രോഗാണു സാനിധ്യമില്ലെന്ന് അധികൃതര്‍ നേരെത്തെ അറിയിച്ചിരുന്നു. ജലപരിശോധനയില്‍ ഇതുവരെ ബാക്ടീരിയയുടെ സാന്നിധ്യം ഇല്ല. രോഗകാരണത്തിന്റെ ഉറവിടം ഇതു വരെ കണ്ടെത്താന്‍ ആയില്ലന്ന് അധികൃതര്‍ പറഞ്ഞു.

മലിനമായ വെള്ളത്തില്‍ കുടി പകരുന്ന വൈറല്‍ ഹെപ്പെറ്റിറ്റിസ് ആണ് മഞ്ഞപിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയിഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപിത്തത്തിന് കാരണമാകും. കഴിഞ്ഞ ദിവസം കുറ്യാടിയിലും മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.കുറ്റ്യാടി കടേക്ക ചാല്‍ സ്വദേശി നുഹ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

മഞ്ഞപിത്ത ബാധ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മറ്റു പഞ്ചായത്തുകളിലെ വീടുകളിലും, മറ്റു സ്ഥാപനങ്ങളോട് ചേര്‍ന്ന കുടിവെള്ള സംഭരണികളിലും കൂടി ജല പരിശോധന നടത്തണമെന്നും ബോധവത്ക്കരണം നടത്താന്‍ ഉള്ള നടപടി എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്നും നാട്ടുകാര്‍ പറത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!