കാപ്പാട് ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം



കാപ്പാട് : ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം വടകര പാര്‍ലിമെന്റ് എം.പി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലേക്കും സ്‌പെഷല്‍ സ്‌കൂളുകളായ അഭയം, സ്പയ്‌സ് എന്നീ സ്ഥാപനങ്ങളിലേക്കും നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് എം.പിയില്‍ നിന്നും വാര്‍ഡ്‌മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ ഏറ്റുവാങ്ങി.
അഭയം സ്‌പെഷല്‍ സ്‌കൂള്‍ ജന:സിക്രട്ടറി സത്യനാഥന്‍ മാടഞ്ചേരി, ക്ലബ്ബ് അംഗങ്ങളായ മിര്‍ഷാദ് മുകച്ചേരി, ശംസുദ്ധീന്‍ നമ്പിക്കണ്ടി, ഷബീര്‍ പാണ്ടികശാല, ഫസല്‍ പനായി, എന്‍ തസ്ലീം, നിയാസ് താപ്പുളി, ജംഷിദ് ഡിലൈറ്റ്, ഡോ. സിപി റാഷിദ്, സുബൈര്‍.വി, എച്ച് എം ഷറഫുദ്ധീന്‍, എം സി ഫഹദ്, കെ. സജീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.














