വിലങ്ങാട് ഉരുൾപൊട്ടിയ മലയോരത്ത് കേന്ദ്ര ദുരന്തനിവാരണ പഠനസംഘം സന്ദർശനം നടത്തി



വിലങ്ങാട് ഉരുൾപൊട്ടിയ മലയോരത്ത് കേന്ദ്ര ദുരന്തനിവാരണ പഠനസംഘം സന്ദർശനം നടത്തി. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പ്രൊഫ. ആർ പ്രദീപ്‌കുമാർ, സിബിആർഐയിലെ മുഖ്യ ശാസ്ത്രഞ്ജനും പ്രൊഫസറുമായ ഡോ. ഡി പി കനുങ്കോ, സിബിആർഐയിലെ മുഖ്യ ശാസ്ത്രഞ്ജൻ അജയ് ചൗരസ്യ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, തിരുവനന്തപുരം സെസിൽ നിന്ന് വിരമിച്ച ശാസ്ത്രഞ്ജൻ ജി ശങ്കർ, കെഎസ്ഡിഎംഎ പ്രൊജക്റ്റ് ഓഫീസർ ഡോ. മിഥില മല്ലിക, ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
മഞ്ഞചീളി, വായാട്, പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട്, വിലങ്ങാട് ടൗൺ എന്നിവിടങ്ങളാണ് സന്ദർശിച്ചത്.
ഇ കെ വിജയൻ എംഎൽഎ, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വടകര തഹസിൽദാർ ഡി രഞ്ജിത്ത്, ഹെഡ് കോർട്ടർ തഹസിൽദാർ ഇ കെ ഷാജി തുടങ്ങിയവർ അനുഗമിച്ചു.














