ഖാദി ഓണംമേള ജോസ് കെ മാണി എം പി സന്ദർശിച്ചു

കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം തുടങ്ങിയ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി ഓണംമേള ജോസ് കെ മാണി എംപി സന്ദർശിച്ചു.

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഖാദി മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ പ്രൊജക്റ്റുകൾ ഖാദിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി.

ഖാദി ഓണംമേള സെപ്റ്റംബർ 14 വരെയുണ്ട്. മേളയിൽ വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവിന് പുറമെ ഓരോ 1000 രൂപയ്ക്കുള്ള പർച്ചേസിനും സമ്മാനകൂപ്പണുകൾ നൽകി ആഴ്ചതോറും നറുക്കെടുപ്പിലൂടെ ഗിഫ്റ്റ് വൗച്ചറും നൽകുന്നു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ്‌ പർച്ചേഴ്സിനുള്ള അവസരവുമുണ്ട്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഷോറൂം പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!