വിയ്യൂരിലെ കോണ്‍ഗ്രസ്സ് നേതാവ് ആര്‍ ടി മാധവനെ അനുസ്മരിച്ചു

കൊയിലാണ്ടി: വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാകായിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആർ. ടി. മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുസ്മരിച്ചു.

കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, സർവ്വീസ് ബാങ്ക് ഡയരക്ടർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച മാധവൻ്റെ 13-ാമത് അനുസ്മരണ സദസ്സ് കെ. പി. സി. സി. അംഗം സി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വിനോദ് കല്ലുവെട്ടുകുഴിക്കൽ അധ്യക്ഷനായിരുന്നു. വി. ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, പി. ടി. ഉമേന്ദ്രൻ, തൻഹീർ കൊല്ലം, അൻസാർ കൊല്ലം, സുനിൽകുമാർ വിയ്യൂർ, പുരുഷോത്തമൻ, ഷീബ അരീക്കൽ, എ. പി. ഷംനാസ്, ടി. വി. പവിത്രൻ, ജനാർദ്ദനൻ മാണിക്കോത്ത്, നാരായണി കെ. ജ്യോതിസ്, രാജൻ പുളിക്കൂൽ, വി. കെ. അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!