നെറ്റ് സീറോ- കാർബൺ സിറ്റിയാകാൻ കൊയിലാണ്ടി നഗരസഭ – നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു
![]()

![]()
കൊയിലാണ്ടി: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലെ സകലജീവജാലങ്ങൾക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ശാസ്ത്രലോകം കാലങ്ങളായി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു . ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് കൂടുന്നതും നമ്മുടെ ജൈവസമ്പത്തും വനമേഖലയുടെ ശോഷണവും പ്രകൃതിയിൽ സൃഷ്ടിക്കുന്ന വിപത്തുകൾ വർധിക്കാനിടയാക്കുന്നു . നാം ഇതേക്കുറിച്ചു ഗൗരവപൂർവം ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ നെറ്റ്- സീറോ ലക്ഷ്യങ്ങളോടൊപ്പം ചേരുന്നതിന് നവകേരള കർമ പദ്ധതിയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ഇതിനായി ഹ്രസ്വകാല- ദീർഘകാല കർമ്മ പരിപാടികൾ നടപ്പാക്കാൻ 2024-25 സാമ്പത്തിക വർഷം മുതൽ തുടക്കം കുറിക്കുകയാണ്.
പദ്ധതി നടപ്പിലാക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു
യോഗത്തിൽ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു . നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി. ടി. പ്രസാദ് പദ്ധതി വിശദീകരിച്ചു .
വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ, സ്റ്റാൻ്റഗ് കമ്മറ്റി അധ്യക്ഷരായ കെ. എ. ഇന്ദിര കെ. ഷിജു, ഇ. കെ. അജിത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ജില്ലാ ആസൂത്രണ സമിതി അംഗം എ. സുധാകരൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവർ സംസാരിച്ചു.
ഷാഫി പറമ്പിൽ എം. പി., കാനത്തിൽ ജമീല എം. എൽ. എ. എന്നിവർ രക്ഷാധികാരികളായും ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചെയർപേഴ്സനായും നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി കൺവീനറായും സംഘാടക സമിതിയും വിവിധ മേഖലകളിലെ വിധഗ്ധന്മാരെ ഉൾപ്പെടുത്തി നെറ്റ് സീറോ കോർ കമ്മറ്റിയും രൂപീകരിച്ചു.
![]()

![]()

![]()

![]()

![]()

![]()

![]()

![]()

