മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കൊയിലാണ്ടി: മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും മത്സ്യബന്ധനു പോയ മറിയ സാനിയോ എന്ന തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് ഇന്ന് രാവിലെ 7 മണിയോടെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും 29 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടി തെറിച്ച് തീ പടരുകയും മൂന്ന് മത്സ്യ തൊഴിലാളികള്‍ക്കു ഗുരുതരമായി പരിക്കേറ്റത്.

ഫിഷറീസ് മറെറന്‍ എന്‍ഫോഴ്സ് മെന്റ് റിസ്‌ക്യൂ ടീം സ്ഥലത്തെത്തി ബോട്ടിലെ പൊള്ളലേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി, ആംബുലന്‍സുകളില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ ജോസ്, ഷാബു, കുമാര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഫിഷറീസ് അസി. ഡയറക്ടര്‍ സുനീര്‍, മറൈന്‍ എന്‍ഫോഴ്സ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!