വാഗാഡ് ഓഫീസ് ഉപരോധിച്ച് എംഎസ്എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി



നന്തി: പെരുമാള്‍പുരത്തെ വെള്ളക്കെട്ടും, റോഡിലെ വലിയ കുഴികളും കാരണം പയ്യോളി സ്കൂളിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നു. ആയിരത്തിലെറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം എന്നും എത്രെയും പെട്ടെന്ന് വെള്ളക്കെട്ടിനും, റോഡിലെ കുഴികള്‍ക്കും പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനി വാഗാഡിന്റെ ഓഫീസ് ഉപരോധിച്ചു.
എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്തിന്റെയും, വൈസ് പ്രസിഡന്റ് ഫസീഹ് പുറക്കാട് എന്നിവര്‍ നേതൃത്വം നല്കി.
അടുത്ത ദിവസം തന്നെ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം എസ് എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.














