പയ്യോളി – തിക്കോടിയില്‍  അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് പയ്യോളി – തിക്കോടിയില്‍  അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍ പറഞ്ഞു.

കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പ്രദേശത്ത് ആരോഗ്യ വിഭാഗം ജാഗ്രാത നിര്‍ദ്ദേശം നല്‍കി. തിക്കോടി ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്തെ കുളങ്ങളിലെ വെള്ളം പരിശോധനയ്ക്ക് അയക്കാനും നിരീക്ഷണം നടത്താനും തിരുമാനിച്ചു.

പയ്യോളി നഗരസഭയിലെ പള്ളിക്കര റോഡിലുള്ള ഇരുപതാം വാര്‍ഡിലെ കാട്ടും കുളത്തില്‍ കുട്ടി കുളിച്ചതായി വിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുളം അടച്ചു. വെള്ളത്തിന്റെ സാമ്പില്‍ ശേഖരിച്ച് പരിശോധനയ്ക്ക് ആയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യമായ മരുന്ന് വിദേശത്തു നിന്ന് എത്തിച്ച് നല്‍കുന്നതായും മരുന്നിനോട് കുട്ടി പ്രതികരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!