കാപ്പാട് കനിവ് സ്നേഹതീരത്തില്‍ സ്നേഹവീടിന്റെ സ്നേഹസധിയും സ്നേഹസമ്മാനവും നിര്‍വഹിച്ചു



കോഴിക്കോട്: ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 Flowers കോഴിക്കോട് കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ചനമ്മമാര്‍ക്ക് സ്നേഹ വീടിന്റെ സ്നേഹസദ്യയും, സ്നേഹ സമ്മാനങ്ങളും നല്കി. കോഴിക്കോട് ജില്ല ഡബ്ലിയു ആര് ഒ പ്രസിഡണ്ട് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവര്‍ കനിവിലെ സാരഥികള്‍ക്ക് വൃക്ഷ തൈ കൈമാറി നിര്‍വ്വഹിച്ചു.
സ്നേഹ വീടിന്റെ ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍ സാദി ഇന്ത്യ അധ്യക്ഷത വഹിച്ചു. സുനില്‍ കൊയിലാണ്ടി, അനില്‍കുമാര്‍ അരിക്കുളം, ജുനൈദ് അരീക്കോട്, ആരീഫ് അഫ്സല് എടപ്പാള്‍, അഷറഫ് കാലടി, സജീഷ് ലാല്‍ കോഴിക്കോട്, സുധീര്‍ പാണ്ടിക്കാട്, താഹിറ മലപ്പുറം, സ്മിത ഇടുക്കി, സബിത അരിക്കുളം കൂടാതെ കനിവിലെ സാരഥികളായ സുലൈഖ, ഉല്ലാസ് പി. ബഷീര്‍ പി, റാഷിദ് പാലക്കര എന്നിവര്‍ സംസാരിച്ചു.














