കാട്ടുവയല്‍ റോഡില്‍ ബോക്സ് കള്‍വര്‍ട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ ഗതാഗത പ്രശ്നം പരിഹരിക്കണം, പന്തലായനി ഗതാഗത സംരക്ഷണ കര്‍മ്മ സമിതി ജനകീയ പ്രതിഷേധ സംഗമം നടത്തി



കൊയിലാണ്ടി: ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിർദ്ധിഷ്ട നന്തി – ചെങ്ങോട്ട് ബൈപ്പാസ് കടന്ന് പോകുന്ന പന്തലായനി പ്രദേശത്ത് വിദ്യാലയത്തിലേക്കും, താലൂക്ക് ആശുപത്രിയിലേക്കും, റെയിൽവേസ്റ്റേഷൻ, പന്തലായനി ആഘോരശിവക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പന്തലായനിയിലേയും പരിസര പ്രദേശത്തേയും ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ദേശീയ പാതക്ക് കുറുകെ കാട്ട് വയൽ റോഡിൽ ഒരു ബോക്സ് കൾവർട്ട് നിർമ്മിച്ച് ജനങ്ങളുടെ ഗരാഗത പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്തലായനി ഗതാഗത സംരക്ഷണ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സംഗമം നടത്തി.
കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർപേഴ്സൺ പ്രജിഷ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, പി. രത്നവല്ലി ടീച്ചർ, ടി. കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. വിജയൻ, അഡ്വ. സുനിൽ മോഹൻ, ജയ് കിഷ് മാസ്റ്റർ, കബീർ സലാല, പി. എം. ബിജു, മോഹനൻ, അഭിൽ എന്നിവർ സംസാരിച്ചു. മണിശങ്കർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറൽ കൺവീനർ പി. ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ മനോജ് നന്ദിയും പറഞ്ഞു.
















