നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കുട്ടായ്മ മുതിര്‍ന്ന പൗരന്മാര്ക്കായി ഡിജിറ്റില്‍ ക്ലാസ്സ് സംഘടിപ്പിച്ചു



കീഴരിയൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കുട്ടായ്മയുടെ ആഭിമുഖ്യത്തില്‍
മുതിര്‍ന്ന പൗരന്മാര്ക്കായി ഡിജിറ്റില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശാരിക ഉദ്ഘാടനം ചെയ്തു.
എസ് ഐ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ അതുല്‍ രാജ്നെയും, സിവില്‍ സര്‍വ്വീസില്‍ നേടിയ ശാരികയെയും നമ്മുടെ കീഴരിയൂര്‍ വാട്സപ്പ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
നെല്ലാടി ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. സുരേഷ് മാസ്റ്റര്‍, ചന്ദ്രന് കണ്ണോത്ത്, ദിനേശ് ബേബി, കമ്പനി വിനോദന്‍, പുതിയോട്ടില്‍ ശ്രീ നിലയം ദേവി, കെ. എം വേലായുധന്, യു. കെ. രാജന്, കൃഷ്ണന് മൂശാരികണ്ടി സി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















