സിവിൽ സർവീസ് പരീക്ഷാ ജേതാവ് ശാരിക. എ.കെ യെ റിട്ടേഡ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ്സിംഗ് സന്ദർശിച്ചു




കൊയിലാണ്ടി: സിവിൽ സർവീസ് പരീക്ഷാ ജേതാവ് എ. കെ. ശാരികയെ റിട്ടേഡ് ഐ. പി. എസ് ഉദ്യോഗസ്ഥൻ ഋഷിരാജ്സിംഗ് സന്ദർശിച്ചു. ശാരിക സിവിൽ സർവ്വീസ് പരിശീലനം നേടിയ സൊല്യൂഷൻസിലെ ഫാക്കൽറ്റിയായ ഋഷിരാജ് സിംഗുമായ് ശാരികക്കുണ്ടായ ആത്മബന്ധമാണ് ശാരികയെ സന്ദർശിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളായ ശശിയും, രാഖിയും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐ. സജീവനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യു. പി തലത്തിൽ സിവിൽ സർവ്വീസ് മോഹം ശാരീകക്ക് പകർന്നു നൽകിയ കീഴത്ത് അബ്ദുറഹ്മാൻ മാസ്റ്റർ, മിസ്ഹബ് കീഴരിയൂർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ശാരിക നേടിയ ഈ അത്യപൂർവമായ വിജയത്തിൽ അദ്ദേഹം അഭിനന്ദിച്ചു, അതോടൊപ്പം ശാരികക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന മാതാപിതാക്കളെയും അനഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല.












