ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ജഴ്സി പ്രകാശനം ചെയ്തു



തിരുവനന്തപുരം നിവാസികളായ ഫുട്ബോള്‍ താരങ്ങളുടെയും ഫുട്ബോള്‍ പ്രേമികളുടെയും സംഘടനയായ ട്രാവന്‍കൂര്‍ ഫുട്ബോള്‍ അസോസിയേഷന് കുവൈത്ത് ( ടിഫാക്ക് ) ജഴ്സി പ്രകാശനം ചെയ്തു.
അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങിന്റെ സാംസ്കാരിക സമ്മേളനം കെ.ജി.എല്‍ ട്രാന്സ്പോര്ട്ടേഷന് കോമേഴ്സ്യല്‍ ഓപ്പറേഷന് ഡയറക്ടര്‍ ഇസ്മയില്‍ ഇഷാജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയന് അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ആന്‍ഡ് ട്രാക്ക് ചെയര്മാന് പി.ജി.ബിനു,അമാസ് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കമ്പനി ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ജവാഹീര്‍ ജുനൈദ് , ജെഴ്സണ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി സി.ഇ.ഒ ജേക്കബ് തോമസ്, ഇസ്കാര് ഗ്രീന്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സരിത ഹരിപ്രസാദ്,കേരള എക്സ്പാറ്റസ് ഫുട്ബോള്‍ അസോസിയേഷന് ( കെഫാക് ) പ്രസിഡന്റ് മന്‍സൂര്‍ കുന്നത്തേരി, ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, ടിഫാക്ക് വൈസ് പ്രസിഡന്ന്റ്മാരായ റോബര്‍ട്ട് ബെര്‍ണാര്‍ഡ്, ലിജോയ് ജോളി ലില്ലി, ടിഫാക്ക് സെക്രട്ടറി സജിത്ത് സ്റ്റാറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുഖ്യാതിഥികളും ടിഫാക്ക് ഭാരവാഹികളും ചേര്‍ന്ന് ജഴ്സികള്‍ വിതരണം ചെയ്തു. ടിഫാക്ക് ജനറല്‍ സെക്രട്ടറി മെര്വിന് വര്‍ഗ്ഗീസ് സ്വാഗതവും ടിഫാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.










