ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും, കുടുംബവുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച

തൃശൂര്‍: ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ തങ്ങളുടെ മകള്‍ ഉണ്ടെന്ന് അറിഞ്ഞ സമയം മുതല്‍ കുടുംബം വളരെയധികം ആശങ്കയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബവുമായി ആന്റസ അവസാനമായി സംസാരിച്ചത്. കമ്പനി അധികൃതരുമായി സംസാരിക്കുമ്പോള്‍ മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!