ആയുര്‍വേദ ഫാര്‍മസി പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കണം – എ എം എ ഐ



കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ വാർഷിക സമ്മേളനം ചെങ്ങോട്ട് കാവ് പ്രിൻസ് റെസിഡൻസിയിൽ വെച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ. പി. സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ഡോ. ജസീല സ്വാഗതവും പ്രസിഡന്റ് ഡോ. അഞ്ജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. സുധീര്‍ കുമാര്‍ ഡോ. അഖില്‍ എസ് കുമാര്‍, ഡോ. ശശി കീഴാറ്റുപുറത്ത്, ഡോ. ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു.
ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടി ആയ ഡോക്ടർ പി. സി. മനോജ് കുമാർ യുവ ആയുർവേദ ഡോക്ടർ മാർക്കായി ക്ലിനിക്കൽ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിന് ക്ലാസ്സ് എടുത്തു.
പുതിയ ഭാരവാഹികൾ
ഡോ. ജസീല പി – സെക്രട്ടറി, ഡോ. അഷിത എ. എസ് – പ്രസിഡന്റ്, ഡോ. സിതാര സി. എച്ച് – ട്രഷറർ, ഡോ. അഞ്ജു ടി – വൈസ് പ്രസിഡന്റ്, ഡോ. തുളസി ഭാസ്കരൻ – സെക്രട്ടറി, ഡോ. ഗായത്രി കെ. ബി – വനിതാ കമ്മിറ്റി ചെയർ പേഴ്സൺ, ഡോ. ആതിര കൃഷ്ണൻ – വനിതാ കമ്മിറ്റി കൺവീനർ.








