ഷാഫി പറമ്പിലിന് നേരെ കയ്യേറ്റത്തിന് മുതിരുന്ന സിപിഎം നീക്കം അപലപനീയം



വടകര: തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മരുതോങ്കരയിൽ സന്ദർശനം നടത്തുകയായിരുന്ന ഷാഫി പറമ്പിലിന് നേരെ സിപിഎം ഗൂണ്ടാ സംഘം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും കയ്യേറ്റത്തിന് ശ്രമിച്ചും മണ്ഡലത്തിൽ കലാപാ ന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് വടകര പാർലമെന്റ് മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുല്ല ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വമാണ് അക്രമരാഷ്ട്രീയം കൊണ്ട് ജനവിധി അട്ടി മറിക്കാൻ ശ്രമിക്കുന്നത്. എതിർസ്ഥാനാർഥിയുടെ മോർഫിങ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നു എന്ന വ്യാജ ആരോപണം വിജയിക്കാതെ വന്നപ്പോഴാണ് അക്രമരാഷ്ട്രീയമെന്ന അവസാന അടവുമായി സി.പി.എം മുന്നോട്ട് വരുന്നത്. ഇതിന്റെ ഭാഗമായി വടകര ലോക്സഭാ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന് പേരുകേട്ട വടകര മണ്ഡലത്തിൽ സുഗമമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ഷാഫി പറമ്പിലിനും യു.ഡി.എഫ് പ്രവർത്തകർക്കും മതിയായ സൗകര്യവും സുരക്ഷയും അധികൃതർ ഉറപ്പുവരുത്തണം. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പെന്നും പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.






: ബ്രിട്ടീഷ് അക്കാദമി സ്പോക്കണ് ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്സുകള്‍ ആരംഭിക്കുന്നു :
നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര് ടി ഓഫീസിനും സമീപം 9747271245


