കൊയിലാണ്ടിയില്‍ കാണാതായ വൃദ്ധനെ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: മൂന്ന് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ കൊയിലാണ്ടി കാവുംവട്ടം നടേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടേരി മരുതൂര്‍ കെട്ടിന്റെ വളപ്പില്‍ വിജയന്‍ (64) ആണ് മരിച്ചത്. മൂഴിക്കല്‍ മീത്തല്‍ ഒല്ലച്ചേരി എന്ന സ്ഥലത്തെ ഇടവഴിയിലാണ് ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ 28-ന് ഉച്ചയോടെയാണ് വിജയനെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനായി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. തിരച്ചിലിനിടയിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തുന്നത്.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരേതനായ വിജയന്റെ ഭാര്യ സുമതിയാണ്. സുബീഷ്, സുബിന്‍ രാജ്, ആതിര എന്നിവര്‍ മക്കളും സുനീഷ് മരുമകനുമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!