കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ആരോഗ്യ – വിദ്യാഭ്യാസ രംഗങ്ങളില്‍ പുതിയ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. കൊയിലാണ്ടിയില്‍ സഹകരണ വകുപ്പിന് കീഴില്‍ പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. കോളേജിന് ആവശ്യമായ ആരോഗ്യ വകുപ്പിന്റെ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനും പദ്ധതിയെ സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വളരെ പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ ‘വീടോളം’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ആദ്യഘട്ട 6 വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം. ലിജു നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!