ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് ദിവസവേതനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 14ന് രാവിലെ 11ന് നടക്കും. ഫോണ്‍: 0495 2359645.

ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സ്

ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 15ന് മുമ്പ് നേരിട്ടെത്തണം. 0495 2385861, 9037098455.

സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍ നിയമനം

ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിങ് എഞ്ചിനീയറെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/ എം.സി.എ/എം.എസ്.സി ഐ.ടി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി: 35.
അപേക്ഷയും യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673 020. അപേക്ഷാ ഫോമുകള്‍ ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2370379.

കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13നകം കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷി ഭവനുകളിലും www.keralaagriculture.gov.in ലും ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ക്ലീനിങ് സ്റ്റാഫ് നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്കു കീഴില്‍ ദിവസവേതനത്തില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റുമാരെ (ക്ലീനിങ് സ്റ്റാഫ്) നിയമിക്കും. ജൂലൈ ഒമ്പതിന് രാവിലെ 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് (ലഭ്യമെങ്കില്‍) എന്നിവയുമായെത്തണം. 58 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2350475.

ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ എട്ടിന് രാവിലെ 10.30ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ http://geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04952383210.

അപേക്ഷാ തീയതി നീട്ടി

എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് (സി.എം.എല്‍.ഡി) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ആറുമാസത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഫോണ്‍: 04952963607), മാനിപുരം ഹീലിങ് ലൈറ്റ് ഇന്റര്‍നാഷണല്‍ (ഫോണ്‍: 9652502918, 8593864845) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.


ലെക്ചറര്‍ നിയമനം

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ലെക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2383924.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ടീച്ചര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ടെലികോളര്‍, മാനേജര്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ട്രെയിനി, ഏരിയ ഡെവലപ്മന്റ് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കാഷ്യര്‍, സെയില്‍സ്മാന്‍/സെയില്‍സ് ലേഡി, ബുച്ചര്‍, ഫിഷ് മോംഗര്‍, സൗത്ത് ഇന്ത്യന്‍ കുക്ക്, ബ്രോസ്റ്റ് ആന്‍ഡ് ഗ്രില്‍ മേക്കര്‍, നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ് കുക്ക്, സി.സി.ടി.വി ഓപറേറ്റര്‍, മെയിന്റനന്‍സ്/ഇലക്ട്രീഷ്യന്‍, സൂപ്പര്‍വൈസര്‍, ബേക്കര്‍ കോണ്‍ഫിക്കണര്‍ ഡ്രൈകേക്ക് മേക്കര്‍, അറ്റന്‍ഡന്റ് എന്നീ
തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.


അധ്യാപക നിയമനം

കോടഞ്ചേരി ഗവ. കോളേജില്‍ ഇകണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യു.ജി.സി മാനദണ്ഡപ്രകാരം അസി. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പില്‍ ഔദ്യോഗിക പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവരുമാകണം. പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads ല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ത്താ അവതരണം, ആങ്കറിങ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് മീഡിയ, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളിലാണ് സമഗ്ര പരിശീലനം നല്‍കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകളോടെ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. ഫോണ്‍: 9544958182

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് ഉച്ചക്ക് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.

യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

അനസ്തറ്റിസ്റ്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജൂലൈ 13ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ നടക്കും. വിശദവിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2374990.

ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം), അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍ (യോഗ്യത: അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം) തസ്തികകളിലും ദിവസവേതനത്തില്‍ ലാബ് അസിസ്റ്റന്റ് ( ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫുഡ് പ്രൊഡക്ഷന്‍ പാസായവര്‍) തസ്തികയിലും നിയമനം നടത്തും. ജൂലൈ ആറിന് രാവിലെ 10.30ന് ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2372131, 9745531608.

സീറ്റൊഴിവ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഓഡിനേറ്റര്‍

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കും. ഡ്രിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ജൂലൈ ഒമ്പതിന് രാവിലെ 11ന് രേഖകള്‍ സഹിതം വെസ്റ്റ് ഹില്ലിലെ റീജ്യണല്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383472.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!