കൊളാവിപ്പാലത്തെ ആമ സംരക്ഷണ കേന്ദ്രത്തില്‍ കടലാമ മുട്ടകള്‍ എത്തി തുടങ്ങി, 116 മുട്ടകളാണ് വിരിയിക്കാന്‍ ഹാച്ചറിയിലേക്ക് മാറ്റിയത്

പയ്യോളി: കൊളാവിപ്പാലത്തെ ആമ സംരക്ഷണ കേന്ദ്രത്തിലേക്ക് വീണ്ടും പ്രതീക്ഷയെത്തിച്ച് ഒലിവ് റിഡ്ലി കടലാമ മുട്ടകള്‍. തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ 116 മുട്ടകളാണ് വിരിയിക്കുന്നതിനായി നിലവില്‍ ഹാച്ചറിയിലേക്ക് മാറ്റിയിട്ടുള്ളത്. സാധാരണയായി ഓഗസ്റ്റ് മാസം മുതല്‍ ആരംഭിക്കുന്ന മുട്ടയിടല്‍ സീസണ്‍ ഇത്തവണ ഏറെ വൈകിയാണ് തുടങ്ങിയതെങ്കിലും ആമകളുടെ വരവ് തീരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

പയ്യോളി കടപ്പുറത്ത് എത്തിയ മത്സ്യത്തൊഴിലാളി സംഘമാണ് മുട്ടകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ തീരം സംരക്ഷണ സമിതി അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മുട്ടകള്‍ ശേഖരിക്കുകയും കൊളാവിപ്പാലത്തെ ഹാച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!