കുടുംബശ്രീ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു. മേള നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കന്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി.
വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി, മെമ്പർ സെക്രട്ടറി ടി. കെ. ഷീബ പദ്ധതി വിശദീകരിച്ചു. കൗൺസിലർ സിന്ധു, ഋഷിദാസ് എൽ.എസ്, യു. കെ. ചന്ദ്രൻ എന്നിവർ ആശംസിച്ചു. നോർത്ത് സി. ഡി. എസ്. ചെയർപേഴ്സൺ എം. പി. ഇന്ദുലേഖ സ്വാഗതവും സൗത്ത് സി. ഡി. എസ്. ചെയർപേഴ്സൺ വിബിന കെ. കെ. നന്ദിയും പറഞ്ഞു. 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് വിജയികളായി.



