കൊഴുക്കല്ലൂര്‍ കെ ജി എം യു പി സ്‌കൂള്‍ മുന്‍ മാനേജര്‍ കെ കുഞ്ഞികൃഷ്ണന്‍ നായര്‍ അനുസ്മരണം നടത്തി

മേപ്പയ്യൂർ: കൊഴുക്കല്ലൂർ കെ ജി എം യു പി സ്കൂൾ മുൻ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അനുസ്മരണ പ്രാഭാഷണം നടത്തി.
എച്ച് എം എം റീജ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് എം. ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. സുനിൽ, എം പി ടി എ ചെയർപേഴ്സൺ ജസ്‌ല, പൂർവ്വ അദ്ധ്യാപിക സുമതി ടീച്ചർ, സീനിയർ അസിസ്റ്റന്റ് വി. പി. അനില, സ്റ്റാഫ് സെക്രട്ടറി കെ. റീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!