ഇന്റര്‍നെറ്റ് ഡി ടി പി ഫോട്ടോസ്റ്റാറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



പേരാമ്പ്ര: ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 9ന് തിരൂരിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കോഴിക്കോട് ജില്ലാ കമ്മിറ്റി പേരാമ്പ്ര ഇ എം എസ് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി റുയേഷ് കോഴിശ്ശേരി രക്തം ദാനം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ജില്ലാ സെക്രട്ടറി ബിജു അനത, ജില്ലാ പ്രസിഡണ്ട് എ. പി. അശോകൻ ട്രഷറർ സുകേഷ് കനക തുടങ്ങിയവർ സന്നിഹിതരായി.








