പയ്യോളിയില്‍ നിയന്ത്രണം വിട്ട് ലോറി പിക്കപ്പില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ നിയന്ത്രണം വിട്ട് ലോറി പിക്കപ്പില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പിക്കപ്പ് ഡ്രൈവര്‍മാരായ ശുചിത്വ കക്കോടി, അഖിലേഷ് നന്മണ്ട എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്താണ് അപകടം. മംഗലാപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന മത്സ്യം കൊണ്ട് പോവുന്ന ലോറി എതിര്‍ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വേനല്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്നു പിക്കപ്പ്. ഇവര്‍ റോഡരികില്‍ നിര്‍ത്തി പിന്‍ വശത്തെ ലോഡ് അടുക്കി വെക്കുന്നതിനിടെ മുന്‍വശത്ത് ലോറി ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. പിക്കപ്പിന്റെ മുന്‍വശം പാടേ തകര്‍ന്ന പയ്യോളി എസ് ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!