കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കൂളുകളില്‍ നിന്നും പഠിച്ചിറങ്ങിയ വി എച്ച് എസ് ഇ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു



കൊയിലാണ്ടി: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി
(വൊക്കേഷണൽ ) വിഭാഗം കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ, വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ തൊഴിൽമേള 2024 ഫിബ്രവരി 17 ന് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ടൗൺഹാളിലാണ് മേള നടക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ വിഎച്ച്എസ്ഇ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങിയ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
വിഎച്ച്എസ്ഇ കോഴ്സ് അല്ലാതെ മറ്റു കോഴ്സ് പഠിച്ച ഉദ്യോഗാർത്ഥികൾക്കും അവസരം ലഭിക്കുന്നതാണ്. 40 വയസ്സാണ് പ്രായപരിധി. വ്യത്യസ്ത മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ തൊഴിൽ നൽകാനായി എത്തുന്നു. 1,500 ൽ അലധികം ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളെ തൊഴിൽദാതാക്കൾ നേരിട്ട് അഭിമുഖം നടത്തിയാണ് ജോലി നൽകുന്നത്.
ഫെബ്രുവരി 17 ന് 9. 30ന് കൊയിലാണ്ടി എം. എൽ. എ. കാനത്തിൽ ജമീല തൊഴിൽമേള ഉദ്ഘാടനം ചെയ്യൂ. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹയർ സെക്കൻഡറി ( വൊക്കേഷണൽ) വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ വി. ആർ. അപർണ പങ്കെടുക്കുന്നു. കൊയിലാണ്ടിയിലെ മറ്റ് പൗര പ്രമുഖരും മഹത് വ്യക്തിത്വങ്ങളുംഈ ചടങ്ങിൽ പങ്കെടുക്കും.
തൊഴിൽമേളയുടെ വിശദാംശങ്ങൾ അഭ്യുദയകാംക്ഷികളിലേക്ക് എത്തിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്യാൻ താഴത്തെ വെബ് പോർട്ടൽ ഉപയോഗിക്കുക. https://thozhilportal.in/jobfairkoyilandy/registration.php
വാര്‍ത്താ സമ്മേളനത്തില്‍ ഹയർ സെക്കൻഡറി (വൊക്കേഷണൽ ) വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ വി. ആർ. അപർണ, കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ ടി.വി. അബ്ദുൽ ഗഫൂർ, പബ്ലിസിറ്റി കൺവീനർ പി. ടി. വിജി തുടങ്ങിയവർ പങ്കെടുത്തു.








