കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷല്‍ സ്‌കൂളിന് വാട്ടര്‍ പൂരി ഫയര്‍ കൈമാറി



കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷല്‍ സ്‌കൂളിന് വാട്ടര്‍ പൂരി ഫയര്‍
കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷല്‍ സ്‌കൂളിന് വാട്ടര്‍ പൂരി ഫയര്‍ കൈമാറി കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖല സെക്രട്ടറി പി ശ്രീരാജ്, മേഖല പ്രസിഡണ്ട് എം. അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. പി. സത്യനാഥന്‍, സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. ജിവാനന്ദന്‍, ഇ. കെ. ജുബീഷ്, കെ. എസ് ജയദേവ്, വി. ആര്‍. റജില്‍, പി. ബിജു, ഉഷ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു അഭയം പ്രസിഡണ്ട് മുഹമ്മദ് കോയ നന്ദി രേഖപ്പെടുത്തി.
സംഘടനയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ് ജില്ലയിലെ വിവിധ മേഖലകളില്‍ അനുബന്ധ പരിപാടികള്‍ നടന്നുവരികയാണ് സംസ്ഥാന സമ്മേളനം മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍ കോഴിക്കോട് നടക്കും.








