പറേച്ചാൽ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച ഡാന്‍സ് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം

ശ്രീ പറേച്ചാൽ ദേവി ക്ഷേത്രം മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രാദേശിക കലാകാരന്മാരുടെ കലാകാരികളുടെയും കലാപരിപാടികളുടെ വർക്ക്ഷോപ്പ്  NCERT അസോസിയേറ്റ് പ്രൊഫസർ ശ്രീ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക കലാപരിപാടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമായ രീതിയിൽ ഉള്ള ക്ലാസും നടന്നു.

ആഘോഷ പൊതു കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ശ്രീധരൻ മാസ്റ്റർ വൈസ് ചെയർമാൻ പഴങ്കാവിൽ രാജൻ മാസ്റ്റർ പറേച്ചാൽ ദേവി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ പി സുജാതൻ ട്രസ്റ്റ് അഡ്വൈസർ സി.ഗോപാലൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രജീഷ് പുതിയോട്ടിൽ വൈസ് ചെയർമാൻ സുലോചന മലയൻകണ്ടി ശിവാനന്ദൻ മാസ്റ്റർ എന്നിവർ അടക്കം നിരവധി കലാകാരന്മാരും കലാകാരികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!