തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവ പ്രതിഭകള്‍ക്ക് പൗര സ്വീകരണം

 

തിരുവങ്ങൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ പൊതുവിദ്യാലയമായ ശ കലാപ്രതിഭകള്‍ക്ക് പൗര സ്വീകരണം നല്‍കി. മത്സരിച്ച 14 ഇനങ്ങളില്‍ A ഗ്രേഡും 55 പോയിന്റും നേടിയാണ് തിരുവങ്ങൂര്‍ എച്ച്എസ്എസ് ഈ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത് .

65 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. തിരുവങ്ങൂര്‍ അങ്ങാടിയില്‍ നടന്ന ചടങ്ങ് പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍മാരായ വിജയന്‍ കണ്ണഞ്ചേരി, ശബ്‌ന ഉമ്മാരിയില്‍, പിടിഎ പ്രസിഡണ്ട് വി മുസ്തഫ, പിടിഎ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കളത്തില്‍, ഫാറൂഖ് കെ കെ, ഷബാന പൂക്കാട്, പ്രിന്‍സിപ്പല്‍ ടി കെ ഷെറീന, ഹെഡ്മിസ്ട്രസ് കെ കെ വിജിത, സ്‌കൂള്‍ മാനേജര്‍ ടി കെ ജനാര്‍ദ്ദനന്‍, എ പി സതീഷ് ബാബു, മുനീര്‍, ശിവ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!