വില്പനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി



ചക്കിട്ടപ്പാറ: വില്പനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി. ന്യൂ ഇയര്‍ പ്രമാണിച്ച് തയ്യാറാക്കി സൂക്ഷിച്ച കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
ചക്കിട്ടപ്പാറ സ്വദേശി ഫിലിപ്പ് എന്ന ഫിറോസാണ് പിടിയിലായത്. റൂറല്‍ എസ് പി ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്. ഐ. അന്‍വര്‍ഷായും എസ് പി സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ് പി സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവുംമായി അറസ്റ്റ് ചെയ്തത്.











