വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന് റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി



കൊയിലാണ്ടി: കേന്ദ്ര റെയില്‍വേ അവഗണനക്കെതിരെയും, എം പി യുടെ വികസന വിരുദ്ധ നിലപാടിനെതിരെയും യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി.
സമരം ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി ദീപ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം ടി വി ഗിരിജ, ബിപി ബബീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എം സുനിത, അഖില എന്നിവര്‍ സംസാരിച്ചു. സ്വാഗതവും നന്ദിയും പറഞ്ഞു








