കൗമാരകാലത്തിന്റെ ഓര്‍മ്മകളുമായി മുചുകുന്ന് ഗവ.കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

 

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജിലെ 1987-89 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് കൗമാരകാലത്തിന്റെ ഓര്‍മ്മകളുമായി കോളേജില്‍ ഒത്തുചേര്‍ന്നത്. നാല് വര്‍ഷത്തോളമായി കൂട്ടായ്മ രൂപപ്പെട്ടിട്ട്.

കോളേജിന്റെ ഇപ്പോഴെത്തെ പ്രിന്‍സിപ്പാള്‍ ഡോ.സി.വി ഷാജി പഠിതാവായ ബാച്ച് ആണെന്ന പ്രത്യേകത കൂടി ഈ കൂട്ടായ്മക്ക് ഉണ്ട്. തുടര്‍ച്ചയായ രണ്ടു വര്‍ഷമായി ‘മുചുകുന്നോര്‍മ്മ’ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ച് വരികയാണ്.

ഇത്തവണത്തെ സംഗമത്തിന്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്കുള്ള കര്‍ട്ടന്‍, പോഡിയം, 87 ബാച്ചിന്റെ പ്രതീകാത്മകമായി 87 കസേരകള്‍ തുടങ്ങി ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന അവശ്യവസ്തുക്കള്‍ കോളേജിന് കൈമാറി.

കൊറോണക്കാലത്ത് ജീവന്‍ നഷ്ടമായ സഹപാഠിയായിരുന്ന വിനോദ് ബാബുവിന്റെ ഓര്‍മ്മക്കായി കലാ / കായിക /അക്കാഡമിക രംഗത്ത് മികവ് പുലര്‍ത്തുന്ന പഠിതാവിന് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. കോളേജ് നിര്‍ദ്ദേശിക്കുന്ന ഒരു പഠിതാവിന് ഈ വര്‍ഷം മുതല്‍ എന്‍ഡോവ്‌മെന്റ് നല്‍കും.

കോളേജിന് സമ്മാനമായി നല്‍കിയ കര്‍ട്ടന്‍, പോഡിയം, കസേരകള്‍ എന്നിവ സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മുചുകുന്നോര്‍മ്മ ’23 പ്രൊഫസര്‍. പി.കെ.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.മുരളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗഫൂര്‍ കെ.വി അദ്ധ്യക്ഷത വഹിച്ചു.

87 ബാച്ചിലെ അദ്ധ്യാപകരായിരുന്ന പ്രൊഫ. ശശികുമാര്‍ പ്രൊഫ.ഹന്‍സ, പ്രൊഫ. ശശീന്ദ്രന്‍ പനക്കല്‍, പ്രൊഫ.ഗണേശന്‍, പ്രൊഫ. ഹസീന, പ്രൊഫ.അബൂബക്കര്‍ കാപ്പാട് തുടങ്ങിയവര്‍ പ്രശസ്തിപത്രം സ്വീകരിച്ച് സംസാരിച്ചു. മീനാശങ്കര്‍, ഡോ.സിന്ധു.ബി, ഡോ. ഷാജി സി.വി, അനീഷ് കുമാര്‍ എം, ജയപ്രസാദ് സി.കെ, ദിനേഷ് കെ.പി, ഷാജീവ് കുമാര്‍. എം എന്നിവര്‍ സംസാരിച്ചു. മഞ്ജുള കെ.പി നന്ദി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!