ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചം സംസ്ഥാന സംഗമം ഡിസംബര്‍ 3 ഞായറാഴ്ച മേപ്പയ്യൂരില്‍ നടക്കും



മേപ്പയ്യൂർ: ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചം സംസ്ഥാന സംഗമം ഡിസംബർ 3 ഞായറാഴ്ച മേപ്പയ്യൂർ ടി.കെ. കൺവെൻഷൻ സെൻററിൽ വെച്ച് നടക്കും.
കെ.എൻ.എം ( മർകസുദ്ധ അവ) ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ടി. രാജൻ മുഖ്യാതിഥിയാകും.
ഐ. എസ്. എം സംസ്ഥാന പ്രസിഡൻറ് സഹൽ മുട്ടിൽ അധ്യക്ഷത വഹിക്കും.
ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ ഖുർആൻ പഠന പദ്ധതിയാണിത്. ജാതി മത ഭേദമന്യേ എല്ലാവർക്കും പഠിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ പദ്ധതി.
കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ബാലവെളിച്ചം സംഗമവും, ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനവിതരണവും ക്വിസ് മത്സരവും സംഗമത്തിൻ്റെ ഭാഗമായി നടക്കും.
അബ്ദുൾ ലത്തീഫ് കരുമ്പിലാക്കൽ, നൗഷാദ് കാക്കവയൽ, ഇ.വി.അബ്ലാസ്, സി.ടി. ആയിശ ടീച്ചർ, ഡോ.കെ .ടി.അൻവർ സാദത്ത്, അബ്ദുൾ കരിം സുല്ലമി, ഷാനിഫ് വാഴക്കാട് തുടങ്ങി പ്രമുഖ നേതാക്കൾ വിവിധ സെഷനുകളിലായി
സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ കെ. എൻ. എം (മർകസുദ്ധ അവ) സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. എം. കുഞ്ഞമ്മദ് മദനി, ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡൻറ് ഷാനവാസ് പേരാമ്പ്ര, കോഴിക്കോട് ജില്ലാ സെക്രട്ടറി അദീബ് പൂനൂർ, ജില്ലാ ട്രഷറർ നിസാർ ബാലുശ്ശേരി, റഫീക് മേപ്പയ്യൂർ, നെല്ലോളി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.








