Wednesday, March 18, 2026
Latest:

Primeedition

Real news on-time

മേലടി ഉപജില്ല കലോത്സവത്തിന് സമാപനമായി പയ്യോളി തിക്കോടിയന്‍സ് സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി


മൂടാടി : വന്‍മുഖം ഗവണ്‍മെന്റ് ഹൈ സ്‌കൂളില്‍ നടന്ന മേലടി ഉപജില്ല കലോത്സവത്തിന് സമാപനമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പയ്യോളി തിക്കോടിയന്‍സ് സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 218 നേടിയാണ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഹൈസ്‌കൂള്‍ സംസ്‌കൃതത്തില്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ചിങ്ങപുരം സികെജിഎം സ്‌കൂളിനേക്കാള്‍ 48 പോയിന്റ് നേടിയാണ് പയ്യോളി ഹയര്‍ സെക്കന്‍ഡറി വിജയ കിരീടം ഉറപ്പിച്ചത്. ചിങ്ങപുരം സികെജിഎം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമത്.എല്‍ പി ജനറല്‍ വിഭാഗത്തില്‍ ചെറുവണ്ണൂര്‍ എല്‍ പി സ്‌കൂള്‍, പയ്യോളി ജെംസ് സ്‌കൂള്‍, നമ്പ്രത്ത് കര എല്‍ പി .സ്‌കൂള്‍ ചാമ്പ്യന്‍മാരായി. യു പി വിഭാഗത്തില്‍ വന്മുഖം യു.പി. സ്‌കൂളാണ് ചാമ്പ്യന്‍മാര്‍.

സംഘനൃത്തം, ഒപ്പന, തിരുവാതിരക്കളി വഞ്ചിപ്പാട്ട്, സംഘഗാനം തുടങ്ങിയ ഇനങ്ങളില്‍ പയ്യോളി സ്‌കൂള്‍ എച്ച് എസ് വിഭാഗത്തില്‍ എ ഗ്രേഡോടെ ജില്ലാ മത്സരത്തിന് യോഗ്യത നേടി. അറബി മലയാളം പദ്യ പാരായണത്തിലും ലളിതഗാനം, ഇംഗ്ലീഷ് പ്രസംഗം, മാപ്പിളപ്പാട്ട് ഇനങ്ങളിലും ജില്ല മത്സരത്തിന് യോഗ്യത നേടി. സ്റ്റാര്‍ സിംഗര്‍ ജേതാവായ ശ്രീനന്ദ് ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും എഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് യോഗ്യത നേടി.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോല്‍ക്കളി വഞ്ചിപ്പാട്ട് തിരുവാതിരക്കളി തുടങ്ങിയ ഇനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ പയ്യോളി സ്‌കൂള്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് മെമ്പര്‍ വി. പി. ദുല്‍ഖിഫില്‍, എം. പി. ശിവാനന്ദന്‍, ഷീജ പട്ടേരി, ഗ്രാമ പഞ്ചായത്ത് മെര്‍മാരായ എ.പി അഖില, പി. പി കരിം, എം. കെ മോഹനന്‍, ആര്‍. രവീന്ദ്രന്‍, റഫീഖ് പുത്തലത്ത്, രജില എ ഇ ഒ എന്‍ ജാഫര്‍ , ഹെഡ്മിസ്ട്രസ് സുചിത്ര പി ഡി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!