കേരള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് : കോഴിക്കോട് നടന്ന കേരള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സംസ്ഥാനം ചെയര്‍മാന്‍ കെ. ജി. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത മേഖലകളിലും വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ വീണ്ടും കറന്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സക്കറിയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുറയൂര്‍ സ്വാഗതം പറഞ്ഞു. പി. അബ്ദുള്‍ മദീദ്, എം. സി. തോമസ്, ടി പി എം റിയാസ് എന്നിവര്‍ സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി സന്തോഷ് തുറയൂര്‍ (പ്രസിഡന്റ്) ബി.വി ആഷിര്‍ (സെക്രട്ടറി) ടി.വി.എം റിയാസ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി അസീസ് കോടംബാട്ടില്‍, ഫഹദ് മായനാട്, എം.പി. വേണുഗോപാല്‍, എം. എ. അശോകന്‍,  ബി. സുനില്‍കുമാര്‍ കൊയിലാണ്ടി. സെക്രട്ടറിമാരായി ഭാസ്‌കരന്‍ നരിക്കുനി, ബിജു പാലാഴി, ടി ദേവി, സുഭാഷിണി, എം. പി മുസ്തഫ, ബാവന്‍കുട്ടി, താമരശ്ശേരി മിഥുന്‍, ശ്രീജ കക്കോടി. രക്ഷാധികാരികളായി കെ. ടി. ഗോപാലന്‍, ബാലന്‍ മീഞ്ഞല്‍, അജയകുമാര്‍, ഭാസ്‌കരന്‍ അളകാപുരി, ലീഗല്‍ അഡൈ്വസറായി അഡ്വ: ഉമ്മറിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!