സ്കൂൾ കലോൽസവത്തിൽ വിധികർത്താക്കളാകാം



ഡിസംബർ നാലിന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ വിധികർത്താക്കളാവുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റ ക്ഷണിച്ചു.
വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും നവംബർ എട്ടിനകം csectionddekkd@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഫോൺ : 9446891620 ,9400781599








