കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോ: 25, 26 തിയ്യതികളില്‍ പന്തലായനി ജി എച്ച് എസ് എസ് യില്‍ വെച്ച് നടക്കുകയാണ്. ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ. പി. ഗിരീഷ് കുമാര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രധാനാധ്യാപിക എം. കെ. ഗീത അധ്യക്ഷത വഹിച്ചു. ഷാജി. എന്‍. ബലറാം, എ. കെ. സുരേഷ് ബാബു, കെ. കെ. ശ്രീഷു, ജി. എസ് അവിനാഷ്, കെ. കെ. മനോജ്, എ. രജിത്, എം. രൂപേഷ് കുമാര്‍, കൃഷ്ണദാസ്, എന്‍. പി. വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!