പ്രഥമ സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം ഡോ: പി കെ ഗോപിനാഥന് സമ്മാനിച്ചു



കൊയിലാണ്ടി: പ്രഥമ സിബീഷ് പെരുവട്ടൂർ പുരസ്കാരം ഡോ: ഗോപിനാഥന് സമ്മാനിച്ചു. എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്തു. നിധീഷ് കാർത്തിക്ക് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മുഖ്യാതിഥിയായി. അഡ്വ: സി. ലാൽ കിഷോർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. എ. ആർ. ബി. ടി. എം. ഗവൺമെൻ്റ് കോളജ് മുൻ പ്രിൻസിപ്പാൾ പി. ശശീന്ദ്രൻ, ഡോ: പി. കെ. ഗോപിനാഥ്, നിധീഷ് പെരുവണ്ണാൻ, സി. വി. രാജേഷ്, ടി. കെ.നൗഷാദ് എന്നിവർ സംസാരിച്ചു.
എ. ടി. വിനീഷ് സ്വാഗതവും, വി. പി. സജീവൻ നന്ദിയും പറഞ്ഞു. ഒ ഷാജി, വി. വി. പ്രകാശൻ, ടി. അനിൽ, ഷൗക്കത്തലി കൊയിലാണ്ടി, വി. കെ. സുനിൽ, കെ. പി. ഷിജീഷ്, സരിത എന്നിവർ നേതൃത്വം നല്‍കി.










