മിനി എം.സി.എഫ് ഉദ്ഘാടനം ചെയ്തു

നൊച്ചാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി എം.സി.എഫിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൻ ശാരദ നിർവഹിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ കൽപ്പത്തൂരിലും മുളിയങ്ങലിലും രണ്ട് എം.സി.എഫുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ പതിനേഴ് വാർഡിലും മിനി എം.സി.എഫുകൾ സ്ഥാപിച്ച് ഹരിതം സുന്ദരം നൊച്ചാട് എന്ന പദധതി നടപ്പിലാക്കുകയാണ്.

ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത്, എൻ.ആർ.ഇ.ജി എ ഇ സൗദര, ഹരിത കർമ്മസേന സെക്രട്ടറി ഷീജ കരിമ്പാണ്ടി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും, സി ഡി എസ് മെമ്പർ ലളിത കെ നന്ദിയും പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!