പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍


പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 7, 8 തിയതികളില്‍ കൊയിലാണ്ടിയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സി പി എം ജില്ലാ സെക്രട്ടറി പി മോഹനന് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഏ. കെ. രമേഷ് അധ്യക്ഷതവഹിച്ചു. അഡ്വ കെ. സത്യന്, കെ. ടി. കുഞ്ഞിക്കണ്ണന്, യു. ഹേമന്ദ് കുമാര്‍, പി. വിശ്വന്, കെ. ദാസന്, ജാനമ്മ കുഞ്ഞുണ്ണി, കെ. കെ. മുഹമ്മദ്, സി. അശ്വനിദേവ്, കെ. മധു തുടങ്ങിയവര്‍ സംസാരിച്ചു.
കാനത്തില്‍ ജമീല എം എല്‍ എ ചെയർമാൻ, സി. അശ്വനിദേവ് ജനറല്‍ കണ്‍വീനര്‍, അഡ്വ. കെ. സത്യന് ട്രഷററായി സംഘാടക സമിതി രൂപീകരിച്ചു.








