ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കിരീടം ചൂടി മോഹന്‍ ബഗാന്‍

ഡ്യൂറന്‍ഡ് കപ്പില്‍ മോഹന്‍ ബഗാന് കിരീടം. കലാശ പോരില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹന്‍ ബഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്.

71-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഐഎസ്എല്‍ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹന്‍ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!