പുളിയഞ്ചേരി യു.പി. സ്‌കൂളില്‍ ആട്യാ പാട്യാ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: ‘റെയിന്‍ബോ 26-27’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുളിയഞ്ചേരി യു.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു. പഠനമികവിനൊപ്പം കായികരംഗത്തും കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പരിശീലനം സംഘടിപ്പിക്കുന്നത്.
പഠനത്തോടൊപ്പം വ്യത്യസ്തമായ കായിക ഇനങ്ങളില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലകരായ ദാസന്‍ മാസ്റ്റര്‍, സബിത ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപിക ഷംന ശ്യാം നിവാസ്, എം.പി.ടി.എ. ചെയര്‍പേഴ്സണ്‍ രാഗ് ലിരാജ്, അഖില്‍ പി. സി., റഷീദ് പുളിയഞ്ചേരി എന്നിവര്‍ സംസാരിച്ചു.












