ടി. അനന്തന് നായര്‍ അനുസ്മരണവും സി.പി.ഐ (എം) കുടുംബസംഗമവും നാളെ

കൊയിലാണ്ടി: ടി. അനന്തന് നായരുടെ 25-ാം അനുസ്മരണവും സി.പി.ഐ (എം) മൂടാടി ലോക്കല്‍ കുടുംബസംഗമവും നവംബര്‍ 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മുചുകുന്ന് കൊയിലോത്തുംപടിയില്‍ നടക്കും. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന് പരിപാടി ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടി. അനന്തന് നായര്‍ അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടി ആക്ടിംഗ് ഏരിയാ സെക്രട്ടറിയായും മൂടാടി ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്, മൂടാടി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ചടങ്ങില്‍ പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബു, ഡി. ദീപ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.












