കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ സ്വീകരണം നവംബര്‍ 17-ന്

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ പ്രശസ്ത കവിയും പ്രഭാഷകനും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലി നല്‍കുന്ന സ്വീകരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 17-ന് ഉച്ചയ്ക്ക് 3 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് പരിപാടി നടക്കുന്നത്.
പ്രമുഖ തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും അംബേദ്കറിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബാളെ, കെ. പ്രവീണ്‍കുമാര്‍ എം. എല്‍. എ., എം.എന്‍. കാരശ്ശേരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹരിത സാവിത്രി, എഴുത്തുകാരി ജിസ ജോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ നഗരസഭാധ്യക്ഷര്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാഹിത്യ-സാംസ്‌കാരിക, ചലച്ചിത്ര, ചിത്രകല, സംഗീത, നാടക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
സ്വീകരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും ശാന്തിപ്രിയ അവതരിപ്പിക്കുന്ന ബാവുല്‍ സംഗീത പരിപാടി.
കല്‍പ്പറ്റ നാരായണന്റെ കവിതകള്‍ കോര്‍ത്തിണക്കി എമില്‍ മാധവി ഒരുക്കുന്ന ചൊല്‍ക്കാഴ്ച.
‘മ്യൂസിക് ക്യൂ’ ഒരുക്കുന്ന പ്രത്യേക അവതരണ ഗാനം.
‘ക്യൂ ബ്രഷ്’ ഒരുക്കുന്ന ‘കല്‍പ്പറ്റ സ്‌കെച്ചസ്’.
കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ. ചെയര്‍മാനും മുന്‍ നഗരസഭാധ്യക്ഷ കെ. ശാന്ത കണ്‍വീനറുമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പത്രസമ്മേളനത്തില്‍ കെ. ശാന്ത, എന്‍. വി. ബാലകൃഷ്ണന്‍, എന്‍. വി. മുരളി, സായിപ്രസാദ് ചിത്രകൂടം, യു. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.











