വെറ്ററിനറി സർജൻ നിയമനം

വെറ്ററിനറി സർജൻ നിയമനം
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന മൊബൈൽ സർജറി യൂണിറ്റിൽ വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം വരേയോ പരമാവധി 89 ദിവസത്തേക്കോ താൽക്കാലിക നിയമനമാണ് നടത്തുന്നത്. എം.വി.എസ്.സി (സർജറി), വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ ബി.വി.എസ്.സി, വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ ഒപ്പം വേൾഡ് വെറ്ററിനറി സർവീസസിൽ നിന്നുള്ള സർജറിക്കുള്ള പരിശീലന സർട്ടിഫിക്കറ്റ്/ തത്തുല്യ സർജറി പരിശീലനം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ) നവംബർ 13-ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മൊബൈൽ വെറ്ററിനറി യൂണിറ്റിൽ സർജൻ
ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് (എംവിയു 2) വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക്/എംപ്ലോയ്മെന്റ് നിയമനം വരെ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
വെറ്ററിനറി സയൻസിൽ ബിരുദവും, വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ) പകർപ്പുകൾ സഹിതം നവംബർ 13- ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ്
കോഴിക്കോട്: മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിലവിലുള്ള യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് ആവശ്യമായ അസ്സൽ രേഖകൾ സഹിതം നവംബർ 16-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483-2734918, 9061734918.












