നന്തിമേല്‍പ്പാലത്തിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊയിലാണ്ടി : നന്തി മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കുണ്ട്. നന്തി ബസാർ നാരങ്ങോളി കുളത്തിന് സമീപത്തെ മനൂഫ്, ഷിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.

കൊയിലാണ്ടി ഭാ​ഗത്ത് നിന്ന് വടകര ഭാ​ഗത്തേക്ക് പോവുകായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വന്ന വാഹനം ഇടിക്കുകയായിരുന്നു.

ഏതാണ് വാഹനമെന്ന് വ്യക്തമായിട്ടില്ല. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോവുകയായിരുന്നു.

പരിക്കേറ്റ യുവാക്കളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരിക്ക് ​ഗുരുതരമായതിനാൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കും മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!