കൊയിലാണ്ടി ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറും സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ പൊയിക്കാവ് സ്വദേശിക്ക് കാലിന് സാരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ചെറിയ രീതിയില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പൂര്ണ്ണസ്ഥിതിയിലാക്കുകയും ചെയ്തു.












