പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 11 മുതൽ

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഒരുക്കുന്ന മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ ഒക്ടോബർ 11 മുതൽ 21 വരെ നവരാത്രി സംഗീതോത്സവം നടക്കും. 11 ന് വൈകീട്ട് 5.30 ന് പ്രശ്സത ഗായിക സിബല്ല സദാനന്ദൻ
സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് സുനിൽ കുമാർ കോഴിക്കോട്, സിബല്ല സദാനന്ദൻ എന്നിവർ നയിക്കുന്ന ഗാനമേള നടക്കും.
12 ന് കുമാരിദിയാസുരേഷിൻ്റെ വയലിൻ കച്ചേരി, 13 ന് ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരുടെ തബല തരംഗ്, 14 ന് ഗീതാദേവി വാസുദേവൻ്റെ സംഗീതക്കച്ചേരി, 15 ന്കലാലയം സുഹൃദ്സംഘത്തിൻ്റെ ഗാനമേള, 16 ന് കലാലയം അധ്യാപികമാരുടെനൃത്തനൃത്യങ്ങൾ, 17 ന് ആദിത്യദേവ് പുന്നയ്യൂർ കുളത്തിൻ്റെ സംഗീതക്കച്ചേരി, 18 ന് കലാലയം അധ്യാപകരുടെ സംഗീതക്കച്ചേരി, 19ന് പ്രതാപ് കോഴിക്കോടിൻ്റെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരി, 20 ന്
രാമചന്ദ്രൻ പെരുവട്ടൂരും സംഘവും ഒരുക്കുന്ന ഗാനമേള എന്നിവ നടക്കും.
പക്കമേളത്തിൽ ദേവദത്ത് കൃഷ്ണ, ൠഷികേശ് രുദ്രൻ, സന്തോഷ് കണ്ണൂർ, അഖിൽ എസ്. കാക്കൂർ, രാമൻ നമ്പൂതിരി, നിഖിൽ മുരളി, വെള്ളിനേഴി സതീഷ്, മുരളി നമ്പീശൻ, അഭിറാം, സുരേന്ദ്രൻ എന്നിവർ അകമ്പടി സേവിക്കും. 22 ന് വിജയദശമി നാളിൽ സമൂഹകീർത്തനാലാപനം, എഴുത്തിനിരുത്തൽ, വിദ്യാരംഭം, പുതിയ കലാപഠന ക്ലാസ്സുകളിലേക്ക് പ്രവേശനം എന്നിവ നടക്കും. ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ഫോൺ:9446068788












