കൊയിലാണ്ടി വെങ്ങളം പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളം പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബസിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയുമാണ് പാലത്തിന് മുകളില്‍ വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ പാലത്തിന് മുകളില്‍ അപകടം നടന്നതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ദീര്‍ഘനേരം  ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍  അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിസ്ഥാപിച്ചാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. നിലവില്‍ ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. സ്ഥലത്ത് പൊലീസെത്തി പൂര്‍ണ്ണതോതില്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!