കീഴരിയൂര്‍ പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം

കീഴരിയൂര്‍: വികസന ഫണ്ട് അനുവദിക്കുന്നതില്‍ യു.ഡി.എഫ് വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയ്ക്കും തൊഴിലുറപ്പ് തൊഴിലാളികളോടുള്ള രാഷ്ട്രീയ വിവേചനത്തിനുമെതിരെ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ സമരസംഗമവും നടത്തി.
കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, ടി.കെ. ഗോപാലന്‍, കെ.കെ. ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി. രാജന്‍, ശശി പാറോളി, പാറക്കീല്‍ അശോകന്‍, കെ.എം. വേലായുധന്‍, എം.എം. രമേശന്‍, ഇടത്തില്‍ രാമചന്ദ്രന്‍, എം.കെ. സുരേഷ് ബാബു, എന്‍.ടി. ശിവാനന്ദന്‍, ഒ.കെ. കുമാരന്‍, കല്ലട ശശി എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് പി.കെ. ഗോവിന്ദന്‍, ഇ.എം. മനോജ്, ടി.ടി. രാമചന്ദ്രന്‍, റൈഹാനത്ത് വല്ലൊടിക്കുനിയില്‍, ഷാജി തയ്യില്‍, വി.പി. പത്മനാഭന്‍ നായര്‍, ബാബു മലയില്‍, കെ.എം. നാരായണന്‍, സുലോചന, കെ.പി. സവിത, എന്‍.എം. ജലജ എന്നിവര്‍ നേതൃത്വം നല്‍കി












